കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് ഇന്ന് ദേവാലയങ്ങൾ സന്ദർശിച്ചു.തേവലക്കര ഇസ്ലാം ജമാഅത്ത്, ചവറ കൊട്ടുകാട് മുസ്ലിം ജമാഅത്ത് എന്നിവിടങ്ങളിൽ ജുമാ നമസ്കാരം കഴിഞ്ഞാണ് എത്തിയത്.
12 മണിയോട് കൂടി തേവലക്കര ഷരീഫുൽ ഇസ്ലാം ജമാഅത്തിൽ എത്തി ഉസ്താദിനെ സന്ദർശിച്ചതിന് ശേഷം ജുമാ നമസ്കാരത്തിന് എത്തിയവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. തുടർന്ന് കൊട്ടുകാട് മുസ്ലിം ജമാഅത്തിൽ എത്തി. ജുമാ നമസ്കാരം കഴിഞ്ഞിറങ്ങിയ വരുമായി പരിചയം പുതുക്കി. മുകേഷിനോട് അവർ പങ്കു വച്ച ആശങ്കകൾ കേൾക്കുകയും ഏതറ്റം വരെയും പോയി അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ആലിംഗനം ചെയ്തും കുശലാന്വേഷണം നടത്തിയും ഹൃദ്യമായാണ് ഇവിടങ്ങളിൽ മുകേഷിനെ സ്വീകരിച്ചത്.വൈകുന്നേരം ദുഃഖ വെള്ളിയോട് അനുബന്ധിച്ച പ്രാർത്ഥനാ വേളയിലാണ് ക്രിസ്ത്യൻ പള്ളികൾ സന്ദർശിച്ചത്.കുണ്ടറ കാഞ്ഞിരംകോട് സെന്റ് ആന്റണീസ് ദേവാലയത്തിലേക്കാണ് ആദ്യം പോയത്. അവിടെയും വിശ്വാസികൾ തിങ്ങി നിറഞ്ഞിരുന്നു. പള്ളി മുഴുവൻ നടന്ന് അവിടെ സന്നിഹിതരായവരോട് വിശേഷങ്ങൾ പങ്ക് വച്ചാണ് മുകേഷ് തിരിച്ചിറങ്ങിയത്. തുടർന്ന് കരിക്കുഴി കാർമ്മൽ ഗിരി ദേവാലയത്തിലെത്തി. പ്രാർത്ഥന കഴിയും നേരം വരെ കാത്തു നിന്നു. തുടർന്ന് വിശ്വാസികൾ പ്രദക്ഷിണത്തിനായി പുറത്തിറങ്ങും വരെയും മുകേഷ് കാത്തു നിന്നു. തുടർന്ന് പടപ്പക്കര സെൻറ് ജോസഫ് പള്ളിയിലും കുമ്പളം സെന്റ് മൈക്കിൾസ് പള്ളിയിലും വിശ്വാസികളുമായി സ്നേഹം പങ്കു വച്ചു.
- Arts
- Astro
- Business
- Cinema
- Celebrity news
- Cinema news
- Culture
- Crime
- India
- Politics
- News
- Kerala
- Middleast
- Title News
- Uncategorized
- World