മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് രാജീവ് ചന്ദ്രശേഖർ

0
26
തേക്കുപാറ ബിജെപി ബൂത്ത് ഉദ്ഘാടനം ചെയ്ത ശേഷം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ജനങ്ങളോടൊപ്പം സെല്‍ഫി എടുക്കുന്നു

തിരുവനന്തപുരം: ദുഃഖ വെള്ളി ദിനം ഉച്ചതിരിഞ്ഞു മലയോരമേഖലയിലെ ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചായിരുന്നു എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പര്യടനം. കാട്ടാക്കട ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണ്ഡപത്തിൻകടവ് കവലയിലെ യുവ സംഗമത്തിൽ പങ്കെടുത്ത അദ്ദേഹം വിദ്യാർത്ഥികളും യുവ ജനങ്ങളുമായി സംവദിച്ചു. ടെക്നോളജിയേയും ഭാവി മാറ്റങ്ങളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ നിരവധി ചോദ്യങ്ങൾക്ക് രാജീവ് ചന്ദ്രശേഖർ മറുപടി നൽകി. ആര്യങ്കോട് പഴിഞ്ഞപ്പാറ കോളനിയിലെത്തിയ സ്ഥാനാർത്ഥി പ്രദേശത്തെ കുടിവെള്ളം, ഭവന നിർമ്മാണത്തിലെ പാളിച്ചകൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കി. ജൽ ജീവൻ മിഷൻ വഴി കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്നും പ്രധാന മന്ത്രി ആവാസ് യോജന പ്രകാരം പണിതീരാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിന് ഫണ്ട് കാലതാമസം കൂടാതെ നേരിട്ട് കുടുംബങ്ങളിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.വെള്ളറട വിശ്വകർമ്മ ഏകോപന സമിതിയും അഖില കേരള വിശ്വകർമ്മ മഹാസഭയും ചേർന്ന് സംഘടിപ്പിച്ച യോഗത്തിലും പങ്കെടുത്തു.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ…

Homepage

നേതാക്കൻമാരായ രവീന്ദ്രൻ, വേലപ്പൻ പ്രസന്നൻ തുടങ്ങിയർ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് കരിക്കാമൻകോട് എസ്.എൻ.ഡി.പി യോഗം ഹാളിലെത്തിയ സ്ഥാനാർത്ഥി കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. ചെറുകിട വ്യവസങ്ങളെക്കുറിച്ചും അതിന് മോഡി സർക്കാർ നൽകുന്ന ധനസഹായത്തെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും ജനങ്ങൾക്ക് അദ്ദേഹം വിവരിച്ചു. വാർഡ് മെമ്പർ ദീപ സനൻ, ശാഖ പ്രസിഡൻ്റ് ബൈജു, സെക്രട്ടറി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.തേക്കുപാറ ബി. ജെ. പി ബൂത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ സ്ഥാനാർത്ഥിയെ ഹൃദ്യമായ വരവേൽപ്പോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. അമ്പൂരി പഞ്ചായത്ത് പ്രസിഡൻ്റ് രതീഷ് ബാബു, വൈസ് പ്രസിഡൻ്റ് കെ. സാജൻ, കെ. അനിൽ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . മറ്റ് പാർട്ടികളിൽ നിന്നും ബി.ജെ.പി യിൽ അംഗത്വമെടുത്തവരെ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് കള്ളിക്കാട് എസ്.എൻ.ഡി.പി. ശാഖ സന്ദർശിച്ച സ്ഥാനാർത്ഥിയെ ശാഖാ പ്രസിഡൻ്റ് സുദർശനം, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ, അജന്താലയം അജികുമാർ തുടങ്ങിയവർ സ്വീകരിച്ചു. കള്ളിക്കാട് പഞ്ചായത്തിൽ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നം, നെയ്യാർ ഡാം ടൂറിസം വികസനം, ശുദ്ധജല വിതരണത്തിനായി കുടിവെള്ള പ്ലാൻ്റ്, വന്യമൃഗ ശല്യം പരിഹരിക്കാൻ ശാശ്വത പരിഹാരം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ…

Homepage

LEAVE A REPLY

Please enter your comment!
Please enter your name here