ലക്ഷ്യമിട്ടത് സഹോദരനെ; തീര്‍ത്തത് മുന്‍വൈരാഗ്യം; അഭിമന്യു വധത്തില്‍ പ്രതികളുടെ മൊഴി

കായംകുളം: ലക്ഷ്യമിട്ടത് അഭിമന്യുവിന്റെ സഹോദരനെയായിരുന്നുവെന്ന് അഭിമന്യു വധത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി. അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ട്. അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്. പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയെന്നും പ്രതി സജയ്ജിത്ത് മൊഴി നല്‍കി. അതേസമയം അഭിമന്യൂവധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. .

ബുധനാഴ്ച രാത്രി 9.30ന് വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു സമീപം പത്തിലധികം പേർ ചേർന്നു നടത്തിയ ആക്രമണത്തിലാണ് അഭിമന്യു മരിച്ചത്. അഭിമന്യുവിന്റെ സുഹൃത്തുക്കളായ വള്ളികുന്നം പുത്തൻചന്ത സ്വദേശികളായ മങ്ങാട്ട്പുത്തൻവീട്ടിൽ കാശിനാഥൻ (16), നഗരൂർകുറ്റിയിൽ ആദർശ് (19) എന്നിവർക്കു സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്.

ഗുരുതര പരുക്കേറ്റ ആദർശ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. ഇടതുകൈയ്ക്കു സാരമായ പരുക്കേറ്റ കാശിനാഥ് വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ആർഎസ്എസ് ബന്ധമുള്ളവരാണെന്നാണ് സിപിഎം ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here