തൃശൂർ: നടി അമ്പിളി ദേവിയുമായുള്ള വിവാദങ്ങളില്‍ കുടുങ്ങിയ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവ ശേഷമുണ്ടായ തർക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചർച്ചയായിരുന്നു.
ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.