വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തത് പോൺ വിഡിയോകൾ; പെണ്‍കുട്ടികളെ എത്തിച്ചത് വെബ്സീരീസിൽ അഭിനയിക്കുന്നതിന് എന്ന് വ്യജേന; നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അറസ്റ്റിൽ; കൂടുതല്‍ അന്വേഷണത്തിനു മുംബൈ ക്രൈംബ്രാഞ്ച്

മുംബൈ: നടിയും മോഡലുമായ വന്ദന തിവാരി എന്ന ഗെഹന വസിഷ്ഠ് അറസ്റ്റിൽ. യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ച് ആണ് നടിയെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപു റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ ഇതുവരെ ആറു പേർ പിടിയിലായി. മറ്റു മോഡലുകളുടേയും നിർമാണ കമ്പനികളുടേയും പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. നടിയുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റിലും മറ്റു അശ്ലീല വെബ്സൈറ്റുകൾക്കുമായി പോൺ വിഡിയോകൾ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തതിനാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഗെഹന, പോൺ വിഡിയോകൾ സംവിധാനം ചെയ്യുകയും ചില വിഡിയോകളിൽ അഭിനയിക്കുകയും ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിൽ ജേതാവാണ് ഗെഹന വസിഷ്ഠ് .

സ്റ്റാർ പ്ലസിലെ ടിവി ഷോയായ ബെഹെയ്‌നിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗെഹനയാണ്. ഒടിടി പ്ലാറ്റ്ഫോമായ ആൾട്ട് ബാലാജിയിലെ ഗന്ധി ബാദ് എന്ന വെബ്സീരിസിലും സുപ്രധാന വേഷം ചെയ്തു. ലഖ്‌നോയി ഇഷ്ക്, ദാൽ മെൻ കുച്ച് കാലാ ഹയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മുംബൈയിലെ മാധ് പ്രദേശത്തെ ബംഗ്ലാവിൽ കഴിഞ്ഞ ആഴ്ച ആദ്യം പൊലീസ് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ ക്യാമറയിൽ അശ്ലീല വിഡിയോ ചിത്രീകരിക്കുന്നത് പിടികൂടിയിരുന്നു. ഇവിടെനിന്ന് ഒരു സ്ത്രീ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടേയും വൻ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു. വെബ്സീരീസിൽ അഭിനയിക്കുന്നതിന് എന്ന് വ്യജേന പെൺകുട്ടികളെ കൊണ്ടുവരുകയും അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.കഴിഞ്ഞ വർഷം നിരവധി ആപ്പുകളും വെബ് പോർട്ടലുകളും അവരുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ സെമി– അശ്ലീല വിഡിയോകൾ കാണുന്നതിന് സബ്‌സ്‌ക്രിപ്‌ഷൻ ഈടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പരസ്യം നൽകുകയും ചെയ്യുന്നുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നും അവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here