ദത്ത് വിവാദത്തിലെ കുഞ്ഞിനെ ഇന്നു കേരളത്തിലെത്തിലെത്തിക്കും; ഡിഎന്‍എ നടപടിയും തുടങ്ങും

തിരുവനന്തപുരം: അമ്മയില്‍ നിന്നടര്‍ത്തി കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തിലെ കുഞ്ഞിനെ ഇന്നു കേരളത്തിലെത്തിലെത്തിക്കും. കുട്ടിയെ ആന്ധ്ര ദമ്പതികള്‍ കേരളത്തില്‍ നിന്നുള്ള ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥ സംഘത്തിനു കൈമാറിയിട്ടുണ്ട്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ കുഞ്ഞിന്‍റെ ഡി.എന്‍.എ ടെസ്റ്റ് നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും.

ഡിഎൻഎ പരിശോധനക്കായി ആദ്യം കുഞ്ഞിന്റെ സാംപിളാണ് ശേഖരിക്കുക. പരാതിക്കാരായ അനുപമ എസ്.ചന്ദ്രൻ, അജിത്ത് കുമാർ എന്നിവരുടെ സാംപിളുകളും ശേഖരിക്കാനും നോട്ടിസ് നൽകും.

രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. ഫലം രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നത്. അതുവരെ ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസറിനാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല. ഇന്നലെ വൈകിട്ടോടെയാണ് ആന്ധ്രയിലെ  ദമ്പതികളുടെ വീട്ടില്‍ കേരള സംഘം എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here