ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരത്ത് നൂതന റെറ്റിന പരിചരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

റെറ്റിന കെയര്‍ ഫെസിലിറ്റിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍

കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപം നടപ്പാക്കും

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ ഡോ അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിൻ്റെ തിരുവനന്തപുരത്തെ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍, വിപുലീകരണത്തിൻ്റെ ഭാഗമായി റെറ്റിന സേവനങ്ങള്‍ക്കു മാത്രമായി അത്യന്താധുനിക സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ മുതിര്‍ന്ന പൗരന്മാര്‍ക്കും, വനിതാദിനവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കും ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ കണ്‍സള്‍ട്ടേഷനും ഉണ്ടാകും.
ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരം ക്ലിനിക്കല്‍ സര്‍വീസസ് റീജണല്‍ ഹെഡ് ഡോ. എസ്. സൗന്ദരി, ക്ലിനിക്കല്‍ സര്‍വീസസ് മേധാവി ഡോ. ജയ് മാത്യു പെരുമാള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ കാലഘട്ടത്തില്‍ ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതോടൊപ്പം വിവിധ പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലവും നേത്രരോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ഉദ്ഘാടനം പ്രസംഗത്തില്‍ ആദിത്യ വര്‍മ്മ അഭിപ്രായപ്പെട്ടു. ഒരു വ്യക്തിക്ക് മികച്ച ഗുണനിലവാരത്തിലുള്ളതും ഉത്പാദനക്ഷമവുമായ ജീവിതം നയിക്കുന്നതിന് കാഴ്ചശക്തിയുടെ പ്രാധാന്യം വളരെ വലുതാണ്. നേത്രസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളും വിദഗ്ദരും അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ നേത്ര ചികിത്സാ രംഗത്തെ അതികായകരായ ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിന്റെ നവീകരിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നമ്മുടെ നഗരത്തിലെ ഗ്രൂപ്പിന്റെ തുടര്‍ച്ചയായ നിക്ഷേപം തിരുവനന്തപുരത്തെ ജനങ്ങളെ സേവിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

………

ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരത്ത് ആരംഭിച്ച നൂതന റെറ്റിന പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ നിര്‍വഹിക്കുന്നു. ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരം ക്ലിനിക്കല്‍ സര്‍വീസസ് റീജണല്‍ ഹെഡ് ഡോ. എസ്. സൗന്ദരി, ക്ലിനിക്കല്‍ സര്‍വീസസ് മേധാവി ഡോ. ജയ് മാത്യു പെരുമാള്‍, മെഡിക്കല്‍ റെറ്റിന സ്‌പെഷ്യലിസ്റ്റ് ഡോ. സോണിയ റാണി ജോണ്‍, വിട്രിയോ റെറ്റിനല്‍ സര്‍ജന്‍ ഡോ. കാസിം യാസര്‍ കെ.എം., അസോസിയേറ്റ് വൈസ് പ്രസിഡന്റ് കേരള ഓപ്പറേഷന്‍സ് ധീരജ് ഇ.റ്റി. തുടങ്ങിയവര്‍ സമീപം.

നേത്ര പരിചരണ രംഗത്ത് പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന പാരമ്പര്യത്തോടെ, അധുനിക സൗകര്യങ്ങളുടെ പിന്‍ബലത്തില്‍ അതിനൂതനവും മികവുറ്റതുമായ സൗകര്യങ്ങളാണ് തിരുവനന്തപുരം ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലില്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ലിനിക്കല്‍ സര്‍വീസസ് റീജണല്‍ ഹെഡ് ഡോ. എസ്. സൗന്ദരി അഭിപ്രായപ്പെട്ടു. 7500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയിരിക്കുന്ന സൗകര്യത്തില്‍ റെറ്റിന ശസ്ത്രക്രിയ, എല്ലാത്തരം ഇന്‍ട്രാവിട്രിയല്‍ കുത്തിവയ്പ്പുകള്‍, റെറ്റിന ലേസര്‍ നേത്ര പരിചരണ സേവനങ്ങള്‍ എന്നിങ്ങനെ വിപുലമായ വിട്രിയോ റെറ്റിന സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നു. തിമിര ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കണ്ണിന്റെ നീളവും ഉപരിതല വക്രതയും വേഗത്തിലും കൃത്യമായും അളക്കുന്ന ഐഒഎല്‍ മാസ്റ്റര്‍ പോലുള്ള നൂതന ഉപകരണങ്ങളും, ആധുനിക തിമിര ശസ്ത്രക്രിയയിലെ നിര്‍ണായക ഉപകരണമായ ഫാക്കോ മെഷീനും ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നു.
വ്യക്തിഗതവും അത്യാധുനികവുമായ റെറ്റിനല്‍ സേവനങ്ങളാണ് ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നും നല്‍കുകയെന്ന് ക്ലിനിക്കല്‍ സര്‍വീസസ് മേധാവി ഡോ. ജയ് മാത്യു പെരുമാള്‍ അഭിപ്രായപ്പെട്ടു. നൂതന റെറ്റിന ശസ്ത്രക്രിയയും ഫാക്കോ കീഹോള്‍ സര്‍ജറിയും ഉള്‍പ്പെടെ നിരവധി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുന്നതിനായി നാല് വിദഗ്ധ ഡോക്ടര്‍മാര്‍, ഒപ്റ്റോമെട്രിസ്റ്റുകള്‍, ഒപ്റ്റിഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, കൗണ്‍സിലര്‍മാര്‍, പേഷ്യൻ്റ് കെയര്‍ എക്സിക്യൂട്ടീവുകള്‍ ഉള്‍പ്പടെ 14 അംഗ സ്റ്റാഫും ഉണ്ടാകും. ക്ലിനിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ, പ്രാദേശികയിടങ്ങളില്‍ നേത്രാരോഗ്യത്തെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും അവബോധം നല്‍കുന്നതിന് പുതിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. പതിവ് നേത്ര പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും ഒപ്റ്റിമല്‍ നേത്രാരോഗ്യം നിലനിര്‍ത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കാന്‍ വിദ്യാഭ്യാസ പരിപാടികള്‍, ഔട്ട്റീച്ച് സംരംഭങ്ങള്‍, കമ്മ്യൂണിറ്റി നേത്ര പരിചരണ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ 131 ആശുപത്രികളും 15 നേത്ര ക്ലിനിക്കുകളും ആഫ്രിക്കയിലെ 15 പ്രീമിയര്‍ സൗകര്യങ്ങളുള്‍പ്പെടെ 160 ലധികം നേത്രചികിത്സാ സംവിധാനങ്ങളാണ് ഡോ. അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിനു കീഴില്‍ നടത്തിവരുന്നത്. ഗ്രൂപ്പിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അതിവിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നത്. കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപമാണ് നടപ്പാക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, കൊല്ലം, തലശ്ശേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുന്നതിനൊപ്പം നിലവിലുള്ള ആശുപത്രികള്‍ നവീകരിക്കുന്നതിനുമാണ് നിക്ഷേപം. പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഡോ. അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സ് ലക്ഷ്യമിടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here