പരാമര്‍ശങ്ങള്‍ മനപൂര്‍വം ആയിരുന്നില്ലെന്ന് ആയിഷ; ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലക്ഷദ്വീപ് പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കേസിലാണ് ഐഷയുടെ ഹര്‍ജി. തന്‍റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ആണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. പരമാർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ലക്ഷദ്വീപിൽ ലോക് ഡൗൺ കഴിയുവരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജിയും കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ദ്വീപിലെത്തി അഡ്മിനിസ്ട്രറ്റർ പ്രഫുൽ പട്ടേൽ ഇന്ന് വിവിധ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. സേവ് ലക്ഷദ്വീപ് ഫോറം ഭാവി പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് ഓൺലൈൻ മീറ്റിംഗും വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here