തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും. പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ നടത്തും എന്ന് പ്രഖ്യാപിച്ചിരിക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദേശസ്ഥാപനങ്ങള്‍ തിരിച്ചായിരിക്കും ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത്. നിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ സെമി ലോക്ഡൗണിന് സമാനമായ സാഹചര്യങ്ങള്‍ തുടര്‍ന്നേക്കും. ഇതില്‍ മാറ്റം വരുത്താനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കും.
രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ പൊതുഗതാഗതം അനുവദിക്കുന്നതും കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതും ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. മെയ് എട്ടിന് തുടങ്ങിയ ലോക്ഡൗണ്‍ നാല്‍പതാം ദിവസം എത്തുമ്പോഴാണ് ഇളവുകളിലേക്ക് പോകുന്നത്. രോഗവ്യാപന നിരക്ക് മുപ്പതില്‍ നിന്ന് പന്ത്രണ്ടിലേക്ക് താഴ്ത്തിക്കൊണ്ടുവരാനായത് ലോക്ഡൗണിന്റെ നേട്ടമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍ ജനജീവിതത്തെ സാരമായി ബാധിച്ചെന്ന പരാതിയും വ്യാപകമാണ്