അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വീണു പരിക്ക്; പ്രചാരണം തുടരാന്‍ തീരുമാനം

0
119

കോട്ടയം: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വീണു പരിക്ക്. കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെയാണ് വീണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ വാരിയെല്ലിനാണ് ക്ഷതമേറ്റത്. വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രചാരണം തുടരുമെന്ന് കണ്ണന്താനം വ്യക്തമാക്കി.

മണിമലയില്‍ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ കണ്ണന്താനം വീഴുകയായിരുന്നു. വാഹനത്തിലെ ഫ്ലക്‌സ് ബോര്‍ഡ് മറിഞ്ഞുവീണു. ഇതിനിടെ കണ്ണന്താനത്തി​െൻറ നെഞ്ച് വാഹനത്തി​െൻറ അരികിലുള്ള കമ്പിയില്‍ ഇടിക്കുകയായിരുന്നു. എക്‌സ്​റേ എടുത്തപ്പോള്‍ വാരിയെല്ലിനുനേരിയ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ പര്യടനം തുടരുമെന്നാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here