പാലക്കാട്: ശബരിമല പ്രക്ഷോഭത്തില്‍ നടന്ന ലാത്തിച്ചാര്‍ജ് മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കായി കേരളത്തെ എല്‍ഡിഎഫ് വഞ്ചിച്ചു. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെവിട്ടില്ലെന്നും നരേന്ദ്രമോദി. പാലക്കാട് എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍വല്‍കരണം തുടങ്ങി കേരളത്തിനെ അഞ്ചുരോഗങ്ങള്‍ ബാധിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനു കാരണം. ബിജെപിയുമായി പാലക്കാടിന് അടുത്തബന്ധമെന്നും പ്രധാനമന്ത്രിപറഞ്ഞു.
കേരളത്തെ ഇരുമുന്നണികളും മാറിമാറി കൊള്ളയടിക്കുന്നു. ബംഗാളില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. എല്‍ഡിഎഫ്–യുഡിഎഫ് ഫിക്സഡ് മല്‍സരം ഇത്തവണ അവസാനിപ്പിക്കും. കേരള വികസനത്തിന് ‘ഫാസ്റ്റ്’ മന്ത്രവുമായി പ്രധാനമന്ത്രി. നമ്മുടെ പാരമ്പര്യ സാംസ്കാരിക മൂല്യങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി.
യുവജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേരളത്തിലെ രാഷ്ട്രീയം മാറുകയാണ്. യുവ വോട്ടര്‍മാര്‍ നിരാശരാണ്. എല്‍ഡിഎഫ്–യുഡിഎഫ് ഫിക്സഡ് മല്‍സരം ഇത്തവണ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സ്വീകരിച്ചു. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൾ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.