കണ്ണൂര്‍: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇത് വ്യക്തിപരമായ തീരുമാനമാനമാണ്. ആരോഗ്യപ്രശ്നങ്ങളുണ്ട്. അതൊരു പരിമിതിയാണ്. പാർട്ടി പ്രവർത്തനം കൊണ്ട് ജനങ്ങളെ സേവിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ ജനം തള്ളിക്കളഞ്ഞതാണ്. കണ്ണൂർ കോട്ട ഇളകില്ല. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആര് നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും ജയരാജൻ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ഇനി പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്ന് പറഞ്ഞ ഇ പി ജയരാജൻ ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ അതിൽ പരാതിയില്ലെന്നും പറഞ്ഞ് വച്ചു.