Home Cinema വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്; വ്യാജപതിപ്പെന്ന വിമര്‍ശനത്തിനു മറുപടിയുമായി അബ്ദുള്ളക്കുട്ടി

വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്; വ്യാജപതിപ്പെന്ന വിമര്‍ശനത്തിനു മറുപടിയുമായി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: ബിജെപി നേതാവ്‌ എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്. വിമാനത്തില്‍ നിന്നും കണ്ടത് വ്യാജപതിപ്പെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഒറിജിനല്‍ പതിപ്പ് എന്ന് പറഞ്ഞു അബ്ദുള്ളക്കുട്ടി രംഗത്ത് വന്നത്.

അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ്:

‘ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്… ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും… അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.’

ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടു? വിമാനത്തിൽ എവിടെയാണ് റേഞ്ച്? ടെലിഗ്രാമിൽ കിട്ടിയ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തു കണ്ടതല്ലേ? വിമാനത്തിൽ കയറുമ്പോൾ മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ? രണ്ടര മണിക്കൂറുള്ള സിനിമ ഓടിച്ചിട്ടു കണ്ടതാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് വിമർശകർ ഉയർത്തിയത്. കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും വന്നു ഒട്ടേറെ. ചിലർ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു.

എന്നാൽ ആമസോൺ പ്രൈമിൽ വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് കാണാനുള്ള സൗകര്യമുണ്ടെന്നും ഫ്ലൈറ്റ് മോഡിലും കാണാമെന്നും വിശദമാക്കിയാണ് അബ്ദുല്ലക്കുട്ടി വിമർശകരുടെ വായടപ്പിച്ചത്. ഇതിന്റെ പേരിലുള്ള തെറിവിളി പഠനാർഹമായ ചർച്ചയാക്കി മാറ്റിയതിന് പോരാളികൾക്ക് നന്ദി പറയുന്നുമുണ്ട് അദ്ദേഹം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here