നിലപാടുകളില്‍ മാറ്റം; നയപ്രഖ്യാപനവുമായി ഡെമോക്രാറ്റിക് പാർട്ടി

തിരുവനന്തപുരം: ഡെമോക്രാറ്റിക് പാർട്ടിയുടെ നയപ്രഖ്യാപന സമ്മേളനം 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം Y M C A ഹാളിൽ നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ രാഷ്ടീയ നിലപാട് അന്നു പ്രഖ്യാപിക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണയോഗം കഴിഞ്ഞ ദിവസം നടന്നു. സംസ്ഥാന പ്രസിഡൻറ് ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ ശ്രീവത്സൻ , സുനിൽ ഇരവിപുരം, അനിൽ നാരായണൻ , വക്കം ഗഫൂർ , സുലൈമാൻ കരവാരം എന്നിവർ സംസാരിച്ചു. കെ ശ്രീവത്സൻ ചെയർമാനായും, അനിൽനാരായണൻ സെക്രട്ടറിയായും സംഘാടക സമിതി രൂപികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here