‘ഉറപ്പാണ് എൽഡിഎഫ്’; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി പ്രചാരണ വാക്യം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു.

എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണവാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണവാക്യം.

LEAVE A REPLY

Please enter your comment!
Please enter your name here