മെട്രോയും പാലാരിവട്ടം പാലവും അനുകൂലമാകുമെന്ന് വിലയിരുത്തൽ; ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന; നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിന്റെത്

കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ബിജെപി കേന്ദ്രനേ‍തൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.

തൃപ്പുണിത്തുറയില്‍ ബിജെപിയ്ക്ക് സാധ്യതകള്‍ ഉണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഒന്ന് മുതല്‍ രണ്ടു സീറ്റുകള്‍ ബിജെപിയ്ക്ക് പ്രതീക്ഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ബിജെപിയെ ആശ്വസിക്കുന്ന ഘടകകങ്ങള്‍ ആയി നില്‍ക്കുകയാണ്. ഇതിന്നിടയില്‍ തന്നെയാണ് ശ്രീധരന്റെ മണ്ഡലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here