പ്രതിഷേധാഗ്നിക്ക് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്നു; മലമ്പുഴ സീറ്റ് തിരിച്ചെടുക്കും

0
129

പാലക്കാട്: പ്രതിഷേധത്തിന്റെ അഗ്നി സ്ഫുലിംഗത്തിനു മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്നു. ഭാരതീയ രാഷ്ട്രീയ ജനതാദളിനു വിട്ടുകൊടുത്ത മലമ്പുഴ സീറ്റ് തിരിച്ച് എടുത്ത് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മലമ്പുഴയില്‍ മല്‍സരിക്കാനില്ലെന്ന് ഭാരതീയ രാഷ്ട്രീയ ജനതാദള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സീറ്റ് ഘടകകക്ഷിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മലമ്പുഴയിൽ നേമം ആവർത്തിക്കുമെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് കോണ്‍ഗ്രസ് തീരുമാനം മാറ്റിയത്. പുതുശ്ശേരിയിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തി.

. വോട്ടുകച്ചവടത്തിനാണ് സീറ്റ് വിട്ടുകൊടുത്തതെന്നായിരുന്നു എല്‍.ഡി.എഫിന്റെ ആക്ഷേപം. മലമ്പുഴ കൂടിയാകുന്നതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 92 ആയി. കോൺഗ്രസിന്റെ മലമ്പുഴ സീറ്റ് ഭാരതീയ നാഷനൽ ജനതാദളിന് നൽകിയതിനെതിരെ മണ്ഡലത്തിലുടനീളം പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
ഇരുന്നൂറിലധികം പേർ പങ്കെടുത്ത യോഗം കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്നും ഡിസിസി ജനറൽ സെക്രട്ടറി എസ് കെ അനന്തകൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബിജെപിയെ സഹായിക്കുന്ന തീരുമാനം തിരുത്തണം. കോൺഗ്രസ് സ്ഥാനാർഥി ഇല്ലെങ്കിൽ യുഡിഎഫ് നേതാക്കളെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന തീരുമാനമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈക്കൊണ്ടത്. സ്ഥിതിഗതികള്‍ മനസിലായതോടെ തീരുമാനം കോണ്‍ഗ്രസ് തിരുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here