കോഴിക്കോട്: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി കോണ്‍ഗ്രസിന് നേടിക്കൊടുക്കുമോ? ഇന്നലെ മണ്ഡലം ഇളക്കി മറിച്ച ധര്‍മ്മജന്റെ പ്രചാരണം ഈ രീതിയില്‍ ഉള്ള ചിന്ത കോണ്‍ഗ്രസില്‍ ഉയര്‍ത്തുനുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബാലുശ്ശേരി. ധര്‍മ്മജന്‍ മാത്രമല്ല രമേശ് പിഷാരടിയും ധര്‍മ്മജനു ഒപ്പമുണ്ട്. മണ്ഡലം ഇവരെ സ്വീകരിച്ച രീതിയാണ് നിലവില്‍ ഉള്ളത്. ഇത് ഇടതുമുന്നണിയില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. പതിറ്റാണ്ടുകളായി ഇടത് മണ്ഡലമാണ് ബാലുശ്ശേരി. ഒരു കാലത്ത് എ.സി.ഷണ്മുഖദാസ് കൈവശം വെച്ച സീറ്റാണ് ഇത്. ആര് തവണയാണ് ബാലുശ്ശേരിയില്‍ നിന്നും ഷണ്മുഖദാസ് വിജയിയായത്.
ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമ്മജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെയാണ് തുടക്കമായത്. . തുറന്ന ജീപ്പിൽ സുഹൃത്ത് രമേശ് പിഷാരടിക്കൊപ്പമാണ് ധർമ്മജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. . ജീപ്പിന് മുന്നിലും പുറകിലുമായി നൂറിലധികം പ്രവർത്തകരുടെ ബൈക്ക് റാലി. ഇരുവരെയും കാണാൻ റോഡിനിരുവശവും വീട്ടമ്മമാർ അടക്കം തടിച്ചു കൂടി.
പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കൺവെൻഷൻ ഹാളും നിറഞ്ഞു കവിഞ്ഞു. ആത്മവിശ്വാസം കൂടിയെന്ന് ധർമജൻ. ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേശ് പിഷാരടി. കൺവെൻഷന് ശേഷം ബഹുജന റാലിയോടെയാണ് ആദ്യദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമായത്.