വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍, കുണ്ടറയില്‍ വിഷ്ണുനാഥും കല്പറ്റയില്‍ ടി.സിദ്ദിഖും വന്നേക്കും

0
149

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരെ തീരുമാനിച്ചേക്കും. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. കുണ്ടറയില്‍ പി.സി വിഷ്ണുനാഥ്. കല്‍പറ്റയില്‍ ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി പ്രകാശും സ്ഥാനാര്‍ഥികളാകും. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മല്‍സരിക്കും.

പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാകുമെന്നാണ് സൂചന. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺ‌കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിച്ചേക്കും. ഈ നീക്കത്തിന് യുഡിഎഫ് പിന്തുണ നല്‍കും. . യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here