കോന്നിയില്‍ സുരേന്ദ്രന് വിജയിക്കാന്‍ സിപിഎമ്മുമായി -ബിജെപി ധാരണയുണ്ടാക്കി: ആര്‍.ബാലശങ്കര്‍

കൊച്ചി: കോന്നിയില്‍ സുരേന്ദ്രന് വിജയിക്കാന്‍ ആറന്മുള, ചെങ്ങന്നൂര്‍ സീറ്റുകളില്‍ സിപിഎം-ബിജെപി ധാരണയെന്നു ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ എഡിറ്ററുമായ ആര്‍. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകാനുള്ള അവസരം ഇല്ലാതായതോടെയാണ് ബാലശങ്കര്‍ രംഗത്ത് വന്നത്. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണ്. സിപിഎമ്മിന് വേണ്ടപ്പെട്ടയാളെയാണ് ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ജനാധിപത്യമില്ലെന്നും മാഫിയ സ്വഭാവത്തിലാണ് നേതൃത്വത്തിന്റെ പ്രവര്‍ത്തനമെന്നും ബാലശങ്കര്‍ ആരോപിക്കുന്നു. ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കര്‍ പറയുന്നു. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. ജയസാധ്യത ബിജെപി ഇല്ലാതാക്കി-ബാലശങ്കര്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here