തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തളളിയ സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്രിക തള്ളല്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. സി.പി.എമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപടി, നിയമപരമായി നേരിടും. എന്‍.ഡി.എക്ക് മൂന്നിടത്തും സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സൂക്ഷ്മപരിശോധനയില്‍ സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. ളി. തലശേരിയില്‍ എന്‍.ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിതയുടെയും ദേവികുളത്ത് അണ്ണാ ഡി.എം കെയിലെ ആര്‍.എം.ധനലക്ഷ്മിയുടെയും പത്രികളാണ് വരണാധികാരികള്‍ തളളിയത്.
പത്രികയിലെ അപാകതകളാണ് തളളാന്‍ കാരണം. നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. അതേസമയം, ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി എസ്.ഗണേശനെ പിന്തുണയ്ക്കാനാണ് എന്‍.ഡി.എ തീരുമാനം. 2016 ല്‍ 22,125 വോട്ടു നേടിയ തലശേരിയിലും 25,490 വോട്ടുനേടിയ ഗുരുവായൂരിലുമാണ് ബി.ജെ.പിക്ക് ഇത്തവണ സ്ഥാനാര്‍ഥയില്ലാതായത്.2016ല്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയായി 11,613 വോട്ടുനേടിയ ധനലക്ഷ്മി ഇത്തവണ എന്‍.ഡി.എയ്ക്കുവേണ്ടിയാണ് മല്‍സരത്തിനിറങ്ങിയത്.
സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിച്ചുകൊണ്ട് പാര്‍ട്ടി ദേശീയഅധ്യക്ഷന്റെ ഒപ്പോട് കൂടി നല്‍കേണ്ട ഫോം എ കൃത്യമായി സമര്‍പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരിയില്‍ പത്രിക തള്ളിയത്.