ബിജെപി സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചന പ്രകോപനപരം; വൈകാരിക ഇടത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നെന്നു മുഖ്യമന്ത്രി

0
119

തിരുവനന്തപുരം: പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുഷ്പാര്‍ച്ചന പ്രകോപനപരമെന്നാണ് പിണറായി പറഞ്ഞത്. പ്രകോപനം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനാണ് ശ്രമം. കമ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണിത്. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ കാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി. കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചിലരുടെ മനസിൽ മാത്രമാണ് ശബരിമല. കേസില്‍ എന്‍എസ്എസ് തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്നമുണ്ടാക്കിയെന്നാണ് കാനം പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപഘോഷയാത്രയടക്കം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here