ജോസഫും മോന്‍സും എംഎല്‍എ സ്ഥാനം രാജിവെച്ചു; രാജി പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പേ

0
131

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പി ജെ ജോസഫും മോന്‍സ് ജോസഫും സ്ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പാണ് രാജി.എന്നാല്‍ ചിഹ്നത്തില്‍ ധാരണ ആയിട്ടുണ്ട്. തെങ്ങിന്‍തോപ്പ്, ട്രാക്ടര്‍ ഉള്‍പ്പെടെ അപേക്ഷിക്കാന്‍ ആണ് ധാരണ ആയത്.

ഇരുവരും ജയിച്ചത് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളായാണ് എന്നതാണ് തിടുക്കത്തിലുള്ള നീക്കത്തിന് പിന്നില്‍. രാജിവയ്ക്കാൻ ഇരുവർക്കും നിയമോപദേശം ലഭിച്ചു. അയോഗ്യത വിഷയങ്ങൾ ജോസഫ് ഗ്രൂപ്പിനേയും യുഡിഎഫിനേയും ഒരേ പോലെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മാണി വിഭാഗം പരാതിപ്പെട്ടാൽ പ്രശ്നങ്ങൾ സങ്കീർണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here