ബാലകൃഷ്‌ണ പിളളയുടെ നില ഗുരുതരം; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

0
91

തിരുവനന്തപുരം: കേരളകോൺഗ്രസ് ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ തടസത്തെ തുടർന്ന് കൊട്ടാരക്കരയിലെ വിജയാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നുരാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഉറ്റ ബന്ധുക്കൾ ഉൾപ്പടെയുളളവർ അദ്ദേഹത്തോടൊപ്പമുണ്ട്.

പത്തനാപുരത്തെ സ്ഥാനാർത്ഥി കെ.ബി. ഗണേഷ്‌കുമാർ. കൊവിഡ് പോസിറ്റീവായപ്പോള്‍ കഴിഞ്ഞയാഴ്ച ബാലകൃഷ്ണപിളള പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. പ്രചാരണത്തിനു ഇടയിലാണ് ഗണേഷിന് കൊവിഡ് സ്ഥിരീകരിച്ചത്. ഗണേഷ് ആശുപത്രിയില്‍ നിന്നും മടങ്ങിയപ്പോഴാണ് പിള്ളയ്ക്ക് അവശത വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here