ദേവികുളം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ എം.എം.മണി തന്നെ സ്ഥാനാര്‍ഥിയായേക്കും. ഉടുമ്പന്‍ചോലയി മണിയെ തന്നെ മല്‍സരിപ്പാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ ശുപാര്‍ശ. ഇക്കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അന്തിമ തീരുമാനത്തിന് വിട്ടു. മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് മറ്റൊരു സ്ഥാനാര്‍ഥിയെ തേടി പോകേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ സെക്രട്ടേറിയേറ്റ്.
ദേവികുളത്ത് മൂന്ന് തവണ മല്‍സരിച്ച് വിജയിച്ച എസ് രാജേന്ദ്രനെ വീണ്ടും മല്‍സരിപ്പിക്കണമോയെന്ന് സംസ്ഥാന സമിതി തീരുമാനിക്കട്ടെയെന്നും യോഗം വിലയിരുത്തി. ദേവികുളത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ.രാജയുടെയും സിപിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍ ഈശ്വരന്റെയും പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. തൊടുപുഴയും ഇടുക്കിയും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനും ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായി.