Home Crime പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം; യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം; യുവാവ് അറസ്റ്റില്‍

കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം നടത്തിയ പ്രതി അറസ്റ്റിലായി. കിളിമാനൂര്‍ മഠത്തില്‍കുന്ന് അമല്‍രാജ് (24) ആണ് അറസ്റ്റിലായത്. പല കേസുകളിലും പ്രതിയായ അമല്‍രാജ് കിളിമാനൂര്‍ സ്റ്റേഷനിലെ റൌഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.

അക്രമത്തിന്നിരയായ പെണ്‍കുട്ടി വീട്ടില്‍ പറയുകയും വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെയാണ് അറസ്റ്റ് നടന്നത്. മുങ്ങി നടന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ എസ്. സനൂജ്, എസ്ഐ വിജിത്ത് കെ.നായര്‍, എസ്സിപിഒ ഷാജി, സിപിഒമാരായ ശ്രീരാജ്, സോജു എന്നിവര്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here