ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്; നിയമനടപടിയ്ക്ക് വെല്ലുവിളി

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും വാദങ്ങള്‍ക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ചിത്രങ്ങള്‍ക്കൊപ്പം സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്നും സ്വപ്‌ന പറഞ്ഞു.

ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങളും അദ്ദേഹത്തിനൊപ്പം സ്വപ്‌നയും സരിത്തും നില്‍ക്കുന്ന ചിത്രങ്ങളുമാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്. ഇതിനൊപ്പം മദ്യക്കുപ്പിയുടെ ഒരു ചിത്രവും ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും സ്വപ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here