ബിഹാര്‍ ചീഫ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു; അരുണ്‍കുമാര്‍ സിംഗിന്റെ മരണം ചികിത്സയ്ക്കിടെ

പട്‌ന: ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്‌നയിലെ പരാസ് എച്ച്എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 28നാണ് അരുണ്‍കുമാര്‍ സിങ്ങിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിങ് ഈ വര്‍ഷം ഓഗസ്റ്റ് 31ന് വിരമിക്കാനിരിക്കെയാണ് മരണം. നേരത്തെ ഡെവല്‌മെന്റ് കമ്മീഷണറായിരുന്നു.

രംഗബോധമില്ലാതെ കോവിഡിന്റെ രൂപത്തില്‍ മരണം താണ്ഡവനൃത്തമാടുമ്പോള്‍ ഉന്നതര്‍ക്കും ഈ പിടിയില്‍ നിന്നും മോചനമില്ലെന്ന് തെളിയിക്കുകയാണ് ബീഹാര്‍ ചീഫ് സെക്രട്ടറിയുടെ മരണം. ഒരു ലക്ഷത്തി എണ്ണൂറ്റി ഇരുപത്തിരണ്ടു പേരാണ് ബീഹാറില്‍ കൊവിഡിന്റെ പിടിയിലുള്ളത്. ഇതുവരെ 2,480 ജീവൻ നഷ്ടപ്പെട്ടു. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ മരണവും കൂടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here