രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ വന്നേക്കും; ചൊവ്വാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ വന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. . നാളെയും മറ്റന്നാളും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. നാളെയും മറ്റന്നാളും പുറത്തിറങ്ങുന്നത് ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ അവശ്യസേവന മേഖലയില്‍ മാത്രം. വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേരെന്നത് എല്ലായിടത്തും ബാധകമാകില്ല. സ്ഥലസൗകര്യം അനുസരിച്ച് ആളുകളുടെ എണ്ണംകുറയ്ക്കണം. തിരഞ്ഞെടുപ്പ് ആഘോഷം ഒഴിവാക്കണം. വോട്ടെണ്ണലിനോട് അനുബന്ധിച്ച് ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡബിള്‍മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കുകയുള്ളൂ. സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട് റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാകില്ല. ഓക്സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കം തടസമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. ബാങ്കുകൾ കൂടുതലും ഓൺലൈൻ ഇടപാടുകൾ നടത്തണം. രണ്ട് മണിക്ക് ശേഷമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കും. ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. മരണം വിവാഹം എന്നിവയ്ക്ക് നേരത്തെ അനുവദിച്ചതിൽ കൂടുതൽ ആളുകൾ പാടില്ല.

റേഷൻ, സിവിൽ സപ്ലൈസ് കടകൾ തുറക്കും. നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കും. ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രാർത്ഥന നടത്താമെന്നത് എല്ലാ ആരാധനാലയങ്ങളിലും അങ്ങനെ ആവാമെന്ന് ആകരുത്. വലിയ സൌകര്യമുള്ളിടത്ത് മാത്രമാണ് അമ്പത്. സൌകര്യം കുറഞ്ഞിടത്ത് അതിനനസുരിച്ച് എണ്ണം കുറയ്കക്കണം.കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് ഫലം വരാൻ സമയമില്ല. വിജയം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് ഓർക്കണം. ആൾക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും. അതിന് ഇടവരുത്തരത്. രാജ്യത്ത് കൊവിഡ് വ്യാപനം അതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. മരണം പ്രതിദിനം 3500-ലേക്ക് എത്തിയിരിക്കുന്നു. കേരളത്തിലും രോഗികൾ കൂടി വരികയാണ്-മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here