തിരുവനന്തപുരം: കേരളം ആരുഭരിക്കുമെന്ന് നാളെ അറിയാം. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആര്‍ക്കൊപ്പമാണ് കേരളത്തിന്‍റെ മനസെന്നറിയാന്‍ ഇനി ഒരു ദിവസം മാത്രം. അതിന് ശേഷം ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് ഉത്തരമാകും. തൂക്കുസഭയാണെങ്കില്‍ അസാധാരണ സാഹചര്യവും വരാം. കൃത്യം എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഏട്ടുമണിക്ക് പോസ്റ്റല്‍വോട്ടാണ് എണ്ണിതുടങ്ങുക. എട്ടരക്ക് ഇലക്ട്രേണിക്ക് വോട്ടിംങ് മെഷിനുകളും എണ്ണാനാരംഭിക്കും. 114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്.
106 എണ്ണത്തില്‍ പോസ്റ്റല്‍വോട്ടുകളാവും എണ്ണുക. 527 ഹാളുകള്‍ ഇവിഎമ്മുകള്‍ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളാണ് എല്ലാ വോട്ടെണ്ണല്‍കേന്ദ്രത്തിലും പാലിക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ കോവിഡ് പരിശോധനടത്തി ഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്സീന്‍സ്വീകരിച്ചവര്‍ക്കും മാത്രമെ വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ. വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല, ആഹ്്ളാദ പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്.
ഫലമറിയാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍ ലഭിക്കും. കമ്മിഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം.