മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍; ബംഗാളില്‍ ബിജെപിയ്ക്ക് തിരിച്ചടി

കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍. ബംഗാളിലെ തിരിച്ചടിയില്‍ ഉലഞ്ഞിരിക്കുന്ന ബിജെപിക്ക് വന്‍ പ്രഹരമാണ് മുകുള്‍റോയിയുടെ പിന്മാറ്റം. കൊല്‍ക്കത്തയിലെ ടിഎംസി ആസ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പങ്കെടുത്ത ചടങ്ങില്‍ മുകുള്‍ റോയിയും മകന്‍ സുഭ്‍റാന്‍ഷു റോയിയും വീണ്ടും അംഗത്വമെടുത്തു.

മമതയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് 2017ലാണ് മുകുള്‍ റോയ് ടിഎംസി വിട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബംഗാളില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ല. നന്ദിഗ്രാം എംഎല്‍എ സുവേന്ദു അധികാരിയെയാണ് പ്രതിപക്ഷ നേതാവായി ബിജെപി നിശ്ചയിച്ചത്. ഈ പടലപ്പിണക്കമാണ് ബിജെപി വിടുക എന്ന തീരുമാനത്തിലേക്ക് മുകുള്‍ റോയിയെ നയിച്ചത് എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here