ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെതിരെ സുപ്രീംകോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ടുവിലയിലെ യുക്തി എന്തെന്ന് സുപ്രീംകോടതി ആരാഞ്ഞത്. വാക്സീൻ വിലനിർണ്ണയം കേന്ദ്രം ഏറ്റെടുക്കണം എന്ന നിർദ്ദേശം സുപ്രീംകോടതി ആവർത്തിച്ചു. പകുതി വാക്സീൻ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു. വിലനിർണ്ണയം കമ്പനികൾക്ക് നൽകരുത്. രാജ്യമാകെ വാക്സീന് ഒറ്റ വില നിർണ്ണയിച്ച് ഇത് സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
18 മുതൽ 45 ഇടയിലുള്ളവർക്ക് വാക്സീൻ നല്‍കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറരുതെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.
45 വയസിന് മുകളിലുള്ളവരുടെ വാക്സീൻ പോലെ മറ്റ് വിഭാഗങ്ങൾക്കായും വാക്സീൻ കേന്ദ്രം നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങാൻ ശ്രമിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഗ്രാമവാസികള്‍ എങ്ങനെ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യും? . ഡിജിറ്റല്‍ ഇന്ത്യ പറയുന്നതല്ലാതെ യഥാര്‍ഥ സ്ഥിതി അറിയാമോ? റജിസ്ട്രേഷന്‍ വേണം. പക്ഷേ അത് ഡിജിറ്റലായി മാത്രം എന്നതാണ് പ്രശ്നമെന്നും കോടതി ചൂണ്ടിക്കാട്ടി.