ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിയില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രകടനം കണക്കിലെടുത്ത് മാര്‍ക്ക് നല്‍കുന്നത് പരിഗണനയില്‍. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കുന്ന വേളയില്‍ തന്നെയാണ് ആലോചനയും.
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് വിദ്യാഭ്യാസമന്ത്രാലയം നല്‍കുന്ന സൂചന
കോവിഡ് വ്യാപനം മൂലം ബോര്‍ഡ് പരീക്ഷ നടത്താന്‍ കഴിയാതെ വന്നാല്‍ 9,10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് സ്കോര്‍ നിശ്ചയിക്കാനാണ് ആലോചന.ഓഗസ്റ്റ് 1നും 20നും ഇടയില്‍ ഒറ്റഘട്ടമായി പ്രധാനപ്പെട്ട വിഷയങ്ങളുടെ പരീക്ഷ നടത്തുക എന്നതാണ് ഒരു നിര്‍ദേശം. പരീക്ഷ നടത്തണം എന്ന നിലപാടാണ് ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സീന്‍ നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് രണ്ട് നിര്‍ദേശങ്ങള്‍ സിബിഎസ്ഇ പരിഗണിക്കുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി രണ്ടു ഘട്ടമായി സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയില്‍ പരീക്ഷ നടത്തുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം.