തിരുവനന്തപുരം: വയലാര്‍ രാമവര്‍മയുടെ ഇളയമകള്‍ സിന്ധു വർമ (54) മരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയില്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു ഒരാഴ്ച മുൻപാണ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലെത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം.