സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; തീരുമാനം രണ്ടു ദിവസത്തിനകമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീരുമാനത്തിന് വ്യാഴാഴ്ച വരെ സമയം നല്‍കണമെന്നു കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ഇതോടെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. കൊവിഡിന്റെ അടക്കം പശ്ചാത്തലത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്നും മൂല്യനിർണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശർമയാണ് ഹർജി നൽകിയത്. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി വിശദീകരണം തേടിയത്.

ഇക്കൊല്ലത്തെ വിവിധ സ്കൂള്‍ തല പരീക്ഷകള്‍ക്കൊപ്പം കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ പ്രകടനം പരിഗണിക്കാനാണ് ശുപാര്‍ശ. പരീക്ഷ നടക്കുകയാണെങ്കില്‍ വിഷയങ്ങള്‍ മാത്രമല്ല, പരീക്ഷയ്ക്കുവേണ്ട സമയവും വെട്ടിച്ചുരുക്കും. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here