ആലപ്പുഴ: സിപിഎം–ബിജെപി ഡീലില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലാണ് ഈ ആരോപണം ചെന്നിത്തല വീണ്ടും ഉന്നയിച്ചത്. സിപിഎം-ബിജെപി ഡീലിന്റെ പ്രധാന ഏജന്‍റ് പിണറായി വിജയനാണ്നിതിന്‍ ഗഡ്കരിയാണ് ഇതിന് പാലമായി പ്രവര്‍ത്തിക്കുന്നത്-.ചെന്നിത്തല ആരോപിച്ചു.
സ്പെഷ്യല്‍ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞതിനെക്കുറിച്ചും ചെന്നിത്തല പരാമര്‍ശിച്ചു. മുഖ്യമന്ത്രിയാണ് അന്നം മുടക്കി. അരി തടഞ്ഞുവച്ച് മുഖ്യമന്ത്രി അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കുകയാണ്. വോട്ട് തട്ടാനായി നേരത്തെ നല്‍കേണ്ട അരി പൂഴ്ത്തിവച്ചത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിതല ആരോപിച്ചു. കുടുംബത്തിന്‍റെ മുഴുവന്‍ ഇരട്ടവോട്ട് മാറ്റാന്‍ അപേക്ഷിച്ചതാണ്. എല്ലാവരുടേതും മാറ്റി. അമ്മയുടേത് മാറ്റാത്തതിന്‍റെ കാരണം അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ഇരട്ട വോട്ടുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.