Tuesday, June 6, 2023
- Advertisement -spot_img

അരിവിതരണം തടഞ്ഞ നടപടിയെ നിയപരമായി നേരിടാൻ സർക്കാർ; ഭക്ഷ്യവകുപ്പ് കോടതിയെ സമീപിക്കും

തിരുവനന്തപുരം: വെള്ള, നീല കാർഡ് ഉടമകൾക്കുള്ള സ്പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ നിയപരമായി നേരിടാൻ സംസ്ഥാന സർക്കാർ നീക്കം. വെള്ള, നീല കാര്‍ഡുടമകൾക്കുള്ള 15 കിലോ അരി വിതരണമാണ് കമ്മീഷൻ ഇടപെട്ട് തടഞ്ഞത്. മുൻഗണനേതര വിഭാഗങ്ങൾക്ക് 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിനെതിരെ കോടതിയെ സമീപിച്ച് നിയമനടപടിയെടുക്കാനാണ് ഭക്ഷ്യ വകുപ്പിന്റെ നീക്കം.

അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വിഷുക്കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. നേരത്തെ മാ‍ര്‍ച്ച് അവസാന വാരം നടത്താനിരുന്ന അരി വിതരണമാണ് ഏപ്രിലിലേക്ക് മാറ്റിയത്. സർക്കാരിന്‍റെ അരിവിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അരി വിതരണം നടത്തുമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.

അതിനിടെ തെരഞ്ഞെടുപ്പിൽ അന്നംമുടക്കി ആരോപണം സർക്കാരും പ്രതിപക്ഷവും ശക്തമാക്കി. സർക്കാരിന്‍റെ അരിവിതരണത്തിൽ ചെന്നിത്തല നൽകിയ പരാതി ഉയർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എന്നാൽ സെപ്റ്റംബർ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട അരി ഏഴ് മാസം തടഞ്ഞ് അന്നം മുടക്കിയത് സർക്കാരെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം. വിഷുകിറ്റ് വിതരണം ഏപ്രില്‍ ഒന്നുമുതല്‍ മതിയെന്ന് നിര്‍ദേശം. എല്ലാ വിഭാഗക്കാര്‍ക്കും കിട്ടും.31ന് മുന്‍പ് എ.എ.വൈ വിഭാഗക്കാര്‍ക്ക് നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article