ചിലങ്ക നൃത്തോത്സവം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് മാർച്ച് 18 മുതൽ 22 വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകുത്ത് എന്നിവ അവതരിപ്പിക്കാൻ താത്പര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രധാന വേദികളിൽ നൃത്തം അവതരിപ്പിച്ച നർത്തകർ, പുരസ്കാര ജേതാക്കൾ, ഗ്രേഡ് ആർട്ടിസ്റ്റുകൾ തുടങ്ങിയവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റയും വിശദാംശങ്ങളും ഉൾപ്പെടെ മാർച്ച് 5നകം അപേക്ഷ നൽകണം. സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpcc@gmail.com ലോ അപേക്ഷ അയയ്ക്കണം. ഫോൺ: 0471-2311842.

LEAVE A REPLY

Please enter your comment!
Please enter your name here