മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും

0
128

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രിയുള്ളത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. മുഖ്യമന്ത്രി കണ്ണൂരിൽ ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മകൾ വീണയ്ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരുമകനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ.മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചു. പിണറായി കഴിഞ്ഞമാസം കോവിഡ് വാക്സീന്റെ ആദ്യഡോസ് സ്വീകരിച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here