കോവിഡ് വാക്സീന്‍ സൗജന്യമായിത്തന്നെ നല്‍കും; കേന്ദ്ര നയം തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീന്‍ സൗജന്യമായിത്തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം സൗജന്യമായി നൽകാൻ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന് കൂടുതല്‍ വാക്സീന്‍ വേണം. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം നല്‍കിയത് 5 ലക്ഷം ഡോസ് മാത്രമാണ്. . സംസ്ഥാനങ്ങള്‍ വാക്സീന്‍ വാങ്ങണമെന്ന കേന്ദ്രനിലപാട് തിരിച്ചടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ 45 വയസിന് മുകളില്‍ 1.13 കോടി ആളുകള്‍ക്ക് വാക്സീന്‍ നല്‍കണം. കോവിഷീല്‍ഡ് കേന്ദ്രത്തിന് ലഭിക്കുന്നത് 150 രൂപയ്ക്ക്. സംസ്ഥാനങ്ങള്‍ക്ക് 400 രൂപ. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടരുത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. വാണിജ്യസ്ഥാപനങ്ങളോട് മല്‍സരിക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫിസുകളില്‍ 50 % പേര്‍ മാത്രം. സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം.

ഭയാശങ്കകളിലൂടെയല്ല മഹാമാരിയെ നേരിടേണ്ടത്. രോഗം പിടിപെടാതെ പരമാവധി ആളുകളെ സംരക്ഷിക്കലാണ് ലക്ഷ്യം. സംസ്ഥാനത്ത് ആവശ്യം 74.25 മെട്രിക് ടണ്‍ ഓക്സിജന്‍; ഉല്‍പാദനം 219.22 മെട്രിക് ടണ്‍. ഐസിയു കിടക്കകളും വെന്റിലേറ്ററുകളും വേണ്ടത്രയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here