സീതാറാം യച്ചൂരിയുടെ മകന്‍ ആശിഷ് യച്ചൂരി അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടര്‍ന്ന്

ന്യൂഡൽഹി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യച്ചൂരി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

രണ്ടാഴ്ച മുൻപ് ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് സ്ഥിതി ഗുരുത്രമായപ്പോള്‍ ഗുരുഗ്രാമിലേക്കു മാറ്റുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവിൽ, ന്യൂസ് 18 എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. സീതാറാം യച്ചൂരി ഇപ്പോൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here