Tuesday, February 7, 2023
- Advertisement -spot_img

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായർ അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് കോഴിക്കോട് പോലീസ്

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തിയാണ് അറസ്റ്റ്. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവരെ ഇപ്പോൾ കോഴിക്കോടേക്ക് റോഡ് മാർഗം കൊണ്ടുപോവുകയാണ്. സോളാർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നു കോടതി നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article