കോവിഡ് വ്യാപനം തുടരവേ കടുത്ത നടപടികളുമായി മഹാരാഷ്ട്ര; ഞായര്‍ മുതല്‍ കര്‍ഫ്യൂ

0
148

മുംബൈ: കോവിഡ് വ്യാപനം തുടരവേ കടുത്ത നടപടികളുമായി മഹാരാഷ്ട്ര. ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്താനാണ് മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം. മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ അടച്ചിടണം. അടുത്തമാസം നാലുമുതല്‍ മഹാരാഷ്ട്രയിലാകെ നിരോധനാജ്ഞ ഏർപ്പെടുത്തും. അതേസമയം, ലോക്ഡൗണ്‍ ഏര്‍പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ആശങ്കയുണര്‍ത്തിയാണ് മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുന്നത്. രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് വന്നത്. ഇന്നലെ 24 മണിക്കൂറിനിടെ 31,855 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതില്‍ 15098 പേര്‍ രോഗമുക്തി നേടുകയും 95 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്താണ് കടുത്ത നടപടി എടുക്കാന്‍ തീരുമാനം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here