കുറ്റ്യാടി സീറ്റ് പ്രശ്നം സിപിഎമ്മില്‍ തിളയ്ക്കുന്നു; സീറ്റ് സിപിഎമ്മിന് വേണം; കൊടികളുമേന്തി സിപിഎം പ്രകടനം

0
177

കുറ്റ്യാടി: കുറ്റ്യാടി സീറ്റ് പ്രശ്നം സിപിഎമ്മില്‍ തിളയ്ക്കുന്നു. കേരളാ കോൺഗ്രസിന് സീ‌റ്റ് നൽകിയതിൽ പ്രതിഷേധിച്ച് കു‌റ്റ്യാടിയിൽ ഇന്നു പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധ മാർ‌ച്ച് നടന്നു. . സിപിഎമ്മിന്റെ കൊടികളുമേന്തിയാണ് പ്രകടനം നടന്നത്. പ്രാദേശിക വികാരം ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ബോദ്ധ്യപ്പെടുത്തുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടതായി ആരോപിച്ചാണ് പ്രകടനം നടന്നത്.

കഴിഞ്ഞദിവസവും മുന്നണി തീരുമാനത്തിനെതിരായി കെ.പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുനൂറോളം പേർ പ്രകടനം നടത്തിയിരുന്നു. എന്നാൽ നിരവധി പേരാണ് ഇന്നത്തെ പ്രകടനത്തിൽ പങ്കെടുത്തത്.സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടും പരിഗണിക്കാതെയിരുന്നതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.

ബ്രാഞ്ച് സെക്രട്ടറിമാരടക്കം ഇന്നത്തെ പ്രകടനത്തിൽ പങ്കെടുത്തു. എന്നാൽ വിമത സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. കുന്നുമ്മൽ ഏരിയാ കമ്മി‌റ്റിയ്‌ക്ക് കീഴിലുള‌ള പ്രവർത്തകരാണ് ഇന്ന് ശക്തമായി പ്രതിഷേധിച്ചത്. പാർട്ടി പ്രതിഷേധത്തെ തുടർന്ന് പ്രശ്‌നത്തിൽ സമവായ ചർച്ചയ്‌ക്കൊരുങ്ങുകയാണ് പാർട്ടി എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here