സ്പീക്കര്‍ക്ക് എതിരെ കുരുക്ക് മുറുകുന്നു; ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: ചോദ്യം ചെയ്യലിനു പിന്നാലെ സ്പീക്കറുടെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം ചാക്കയിലുളള ഫ്ലാറ്റിലാണ് പരിശോധന നടന്നത്. ഈ ഫ്ലാറ്റില്‍ വച്ച് കോണ്‍സുല്‍ ജനറലിന് നല്‍കാന്‍ ശ്രീരാമകൃഷ്ണന്‍ പണമടങ്ങിയ ബാഗ് കൈമാറിയെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. പി. ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചെന്നും സ്വപ്നസുരേഷിന്‍റെ മൊഴിയുണ്ട്. ഈ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണ് എന്ന് സ്പീക്കര്‍ പറഞ്ഞെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.

പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്ന് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചു. സ്വപ്നയെ പരിചയവും സൗഹൃദവും ഉണ്ട്. സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍ . സ്പീക്കര്‍ക്ക് പറയാനുള്ളത് അവരെ അറിയിച്ചതായി സ്പീക്കറുടെ ഓഫിസും വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here