Saturday, June 10, 2023
- Advertisement -spot_img

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കോവിഡ്; നിരീക്ഷണത്തിലാണെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കോവിഡ്. സ്പീക്കര്‍ തന്നെയാണ് കോവിഡ് പോസിറ്റീവായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണെന്നും അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കർ ഹാജരായിരുന്നില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടതായാണ് വിവരം.

രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. എന്നാൽ, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു. എന്നാല്‍ കസ്റ്റംസ് സംഘം തിരഞ്ഞു ഔദ്യോഗിക വസതിയില്‍ എത്തുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article