തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നു ലോകായുക്ത. ബന്ധുനിയമന വിവാദത്തിലാണ് ലോകായുക്ത വിധി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ലോകായുക്ത നിര്‍ദേശം നല്‍കി. വിധിയില്‍ സര്‍ക്കാരിന്‍റെ പ്രതികരണം ഇതുവരെയും വന്നിട്ടില്ല.ബന്ധുവായ കെ.ടി.അദീപിനെ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതിലാണ് ലോകായുക്ത വിധി. മലപ്പുറം സ്വദേശി മുഹമ്മദ്ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്. ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ സത്യപ്രതിജ്‍ഞാലംഘനവും സ്വജന പക്ഷപാതവും കാണിച്ചെന്നാണ് ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റെ വിധി.
മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നു കണ്ടെത്തിയ ലോകായുക്ത തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. കെ.ടി.അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച് ഉത്തരവിറക്കിയെങ്കിലും വിവാദമായതിനെ തുടര്‍ന്നു പിന്നീട് രാജിവെച്ചു. ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവാങ്ങണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബന്ധുനിയമനം നടന്ന അന്നുമുതല്‍ മന്ത്രി എന്നനിലയില്‍ സ്വീകരിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കി രാജിവെയ്ക്കണമെന്നു യൂത്ത് ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.