താന്‍ ഭീരുവല്ല; ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പ്രചരണം നിഷേധിച്ച് സ്പീക്കര്‍

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പ്രചരണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃ‍ഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താൻ. തന്‍റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണ്. ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും ഹാജരാകുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. ചില ആളുകൾ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു.

കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജൻസിയേയും പേടിയില്ല. ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും കാര്യങ്ങൾ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. രക്തദാഹികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കു മുന്നില്‍ തലകുനിക്കില്ലെന്നും വിഡിയോയിൽ പി. ശ്രീരാമകൃഷ്ണന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here