തിരുവനന്തപുരം: നടി അക്രമിക്കപ്പെടാന്‍ വഴി തെളിച്ചതില്‍ പിന്നിലെ പ്രാധാനപ്പെട്ട കാരണം ദിലീപ്-കാവ്യ മാധവന്‍ വിവാഹം തന്നെയാണെന്ന് കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ലിബര്‍ട്ടി ബഷീര്‍. മഞ്ജുവും കാവ്യയും ഉള്‍പ്പെട്ട പ്രശ്നങ്ങള്‍ ആണിത്. കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും വൈരാഗ്യം ഉണ്ട്. അതൊരിക്കലും ജീവിതത്തില്‍ മാറാത്ത വൈരാഗ്യമാണ്. മലയാള സിനിമയിൽ ആർക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല. അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പക എല്ലാവര്‍ക്കും ഉള്ളില്‍ പരസ്പരം പകയുണ്ടായിരുന്നു. ഇതെല്ലാം പ്രശ്നങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു-ലിബര്‍ട്ടി ബഷീര്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
ഇപ്പോള്‍ ക്രൈംബ്രാഞ്ച് കേസില്‍ ചോദ്യം ചെയ്യാന്‍ കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നു. കേസിലെ മാഡം കാവ്യ തന്നെയാണ്. അത് സംശയമില്ലാത്ത കാര്യമാണ്. ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനു ആദ്യമേ അറിയാമായിരുന്നു. കുട്ടിയെ പ്രസവിച്ച് കിടക്കുന്ന സമയം ആയതിനാല്‍ മഞ്ജു ആ സമയം നിസ്സഹായമായ അവസ്ഥയില്‍ ആയിരുന്നു. ഒരു ദിവസം ദിലീപ് കാവ്യയ്ക്ക് ഒപ്പം പോകുമെന്ന് മഞ്ജുവിനു അറിയാമായിരുന്നു. നടി ആക്രമിക്കപ്പെട്ട നിമിഷം മുതല്‍ മഞ്ജു ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ്. ഈ കാര്യത്തില്‍ ഒരു ചാഞ്ചാട്ടവും മഞ്ജു പ്രകടിപ്പിച്ചിട്ടില്ല-ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് എന്നിവര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല. ഇന്നു പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചത്. അനൂപിനോട് രാവിലെ പത്ത് മണിക്കും സുരാജിനോട് ഉച്ചയ്ക്ക് രണ്ട് മണിക്കും ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇരുവരും സ്ഥലത്തില്ലെന്നാണ് വിവരം.
ഈ കേസില്‍ കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്തില്ല. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. കാവ്യയെ ആലുവയിലെ പത്മ സരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യാന്‍ ഇന്നലെ രാത്രി തീരുമാനിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ മറ്റൊരിടത്തേക്ക് മാറ്റാനാണ് ആലോചന. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചാണ്. ചോദ്യം ചെയ്യാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.
സാക്ഷി എന്ന നിലയിൽ സൗകര്യപ്രദമായ സ്ഥലത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യക്ക് നിയമപരമായ അവകാശമുണ്ട്. എന്നാൽ പദ്മസരോവരത്തിൽ ചോദ്യം ചെയ്യാൻ പൊലീസിന് താൽപര്യമില്ല. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാൻ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്.