ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തി; ആരോഗ്യ നില തൃപ്തികരമെന്ന് പോലീസ്

0
347

പെരിന്തൽമണ്ണ: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തി. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പെരിന്തല്‍മണ്ണയെ നടുക്കിയ കൊലപാതകമായിരുന്നു ദൃശ്യയുടേത്.
നിയമ വിദ്യാർഥിനിയായ ദൃശ്യയുടെ വീട്ടില്‍ക്കയറിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. വീട്ടുകാര്‍ ഓടിവരുമ്പോള്‍ ദൃശ്യ ചോരയിൽ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചിലും വയറിലും എല്ലാം കുത്തേറ്റിരുന്നു. . ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

പ്ലസ് ടു മുതൽ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് പഠിച്ചത്. ദൃശ്യ ഇപ്പോൾ ഒറ്റപ്പാലത്ത് എൽഎൽബിക്ക് പഠിക്കുകയായിരുന്നു. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസിൽ ദൃശ്യയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു.

അപകടത്തിൽ പെട്ടു എന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറിയ പ്രതിയെ ഓട്ടോ ഡ്രൈവർ ജൗഹർ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ” ദേഹം മുഴുവൻ നനഞ്ഞിരുന്നു. എന്താണ് പറ്റിയത് എന്ന് ചോദിച്ചപ്പോൾ ഒരു ആക്സിഡൻ്റ് പറ്റി എന്ന് പറഞ്ഞു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് പോകണം എന്നാണ് പറഞ്ഞത്. അപ്പോഴേക്കും ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞ് നാട്ടിൽ നിന്ന് എനിക്ക് ഫോൺ വന്നു. പിന്നെ നേരെ പോരുക ആയിരുന്നു. ഒരു പക്ഷെ ഇവൻ രക്ഷപ്പെടാൻ സാധ്യത ഉണ്ടെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ ആണ് വാഹനം നിർത്തിയത് എന്നാണ് ജൗഹാര്‍ പറഞ്ഞത്. ഇതോടെയാണ് രക്ഷപ്പെടാന്‍ കഴിയാതെ വിനീഷ് അകത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here